---
title: "പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ച്‌"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216944/kannur"
published_at: "2024-07-03T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684e32b36185_Screenshot_20240703-110503_Samsung_Internet.jpg"
keywords: []
---

# പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

> **Lead Summary:** **കണ്ണൂർ** : നീറ്റ്, നെറ്റ് ഉൾപ്പെടെയുള്ള ദേശീയതലത്തിൽ നടത്തിയ പരീക്ഷകളുടെ വിശ്വാസ്യതത ആകെ ചോർന്നിരിക്കുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേസ്റ്റേഷനിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ** : നീറ്റ്, നെറ്റ് ഉൾപ്പെടെയുള്ള ദേശീയതലത്തിൽ നടത്തിയ പരീക്ഷകളുടെ വിശ്വാസ്യതത ആകെ ചോർന്നിരിക്കുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേസ്റ്റേഷനിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.

പരിപാടി ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ്‌ സിറാജ്, പി എം അഖിൽ, പി പി അനിഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216944/kannur)