---
title: "ഇരിട്ടിയിൽ ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ച സംഭവം: രണ്ടുപേർ പിടിയിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217066/iritty"
published_at: "2024-07-03T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66854cae76584_Picsart_24-07-03_18-35-30-907.jpg"
keywords: []
---

# ഇരിട്ടിയിൽ ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ച സംഭവം: രണ്ടുപേർ പിടിയിൽ

> **Lead Summary:**  **ഇരിട്ടി** : കീഴൂരിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ച സംഘം പിടിയിൽ . മട്ടന്നൂർ പഴശ്ശി സ്വദേശി കെ. റൗഫ് , മട്ടന്നൂർ കല്ലൂർ സ്വദേശി പി. റമീസ് എന്നിവരെ ഇരിട്ടി സി.ഐ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് അറസ്റ് ചെയ്തു

## Article Content

 **ഇരിട്ടി** : കീഴൂരിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ച സംഘം പിടിയിൽ . മട്ടന്നൂർ പഴശ്ശി സ്വദേശി കെ. റൗഫ് , മട്ടന്നൂർ കല്ലൂർ സ്വദേശി പി. റമീസ് എന്നിവരെ ഇരിട്ടി സി.ഐ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് അറസ്റ് ചെയ്തു

27 ന് വ്യാഴാഴ്ച്ച 11.30 ഓടെയായിരുന്ന സംഭവം . കാറിൽ എത്തിയ സംഘം കരിക്കോട്ടകരി സ്വദേശി തോമസിന്റെ ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററിയുമായി കടന്നുകളഞ്ഞത്ത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു .

തുടർന്ന് നടന്ന അന്വേഷണത്തിലാണ് രണ്ടുപേരെയും വീടുകളിൽ നിന്നും പിടികൂടിയത് . മുൻപ് നടന്ന കെ എസ് ആർ ടി സി ബസിലെ ബാറ്ററി മോഷണത്തിന് പ്രതികൾക്ക് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ് . എസ്‌ഐ മുഹമ്മദ് നജ്മി അടങ്ങുന്ന അന്വേഷണ സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത് . പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217066/iritty)