---
title: "കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയില്‍"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217069/thalassery"
published_at: "2024-07-03T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66855061e22f4_IMG-20240703-WA0039.jpg"
keywords: []
---

# കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയില്‍

> **Lead Summary:**  **തലശ്ശേരി** : കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സില്‍, രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ -ന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കുന്നതാണ്.

## Article Content

 **തലശ്ശേരി** : കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സില്‍, രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ -ന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കുന്നതാണ്.

ഇതിനായി എം.എല്‍.എ. ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജൂലൈ 13-ാം തീയതി സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിരുത്തും. നിയമസഭാ സ്പീക്കറുടെ ചേംബറില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രസ്തുത യോഗത്തിൽ, സ്പോര്‍ട്സ് വകുപ്പുമന്ത്രി വി. അബ്ദുറഹ്മാന്‍, കിഫ്ബി ജി.എം. ഷൈല, സ്പോര്‍ട്സ് ഡയറക്ടര്‍ വിഷ്ണുരാജ് IAS, എസ്.കെ.എഫ്. സി.ഇ.ഒ. അജയകുമാര്‍, സ്പോര്‍ട്സ് വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217069/thalassery)