കണിച്ചാർ പഞ്ചായത്ത് ബസ് സ്റ്റാന്റിനോടുള്ള ഭരണ സമിതിയുടെ അവഗണന: കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം

കണിച്ചാർ പഞ്ചായത്ത് ബസ് സ്റ്റാന്റിനോടുള്ള ഭരണ സമിതിയുടെ അവഗണന: കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം
Jan 19, 2022 08:43 PM | By Emmanuel Joseph

 കണിച്ചാർ : പഞ്ചായത്ത് ബസ് സ്റ്റാന്റിനോടുള്ള ഭരണസമിതിയുടെ അവഗണനക്കെതിരെയും കണിച്ചാർ ടൗണിലെ ഹൈമാസ് ലൈറ്റുകൾ കേടായിട്ട് നന്നാക്കാനുള്ള നടപടി സ്വീകരിക്കാത്തതിലും പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കണിച്ചാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മൈക്കിൾ ടി മാലത്ത് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, ഈശ്വരപ്രസാദ്, ജോജൻ എടത്താഴെ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭരണസമിതി അധികാരത്തിലേറി ഒരു വർഷത്തിൽ ഏറെയായിട്ടും നാളിതുവരെ ബസ് സ്റ്റാൻഡിൽ ബസ് കയറുന്നതിനുള്ള യാതൊരു നടപടികളും സ്വീകരിക്കാത്തത് നാടിനോടും നാട്ടുകാരോടുമുള്ള ഭരണസമിതിയുടെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡിസിസി സെക്രട്ടറി ലിസ്സി ജോസഫ് ആരോപിച്ചു. ഒന്നോ രണ്ടോ ബസുകൾ സ്റ്റാന്റിൽ കയറാതിരുന്ന സമയത്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രതികരിച്ചിരുന്ന ഡിവൈഎഫ്ഐ ഇപ്പോൾ കാണ്മാനില്ലെന്നും ലിസ്സി ജോസഫ് കൂട്ടിച്ചേർത്തു. നിൽപ്പ് സമരത്തിന് ശേഷം ബസുകൾ തടഞ്ഞ് സ്റ്റാന്റിലൂടെ കടത്തിവിട്ടശേഷമാണ് സമരം അവസാനിപ്പിച്ചത്.

Kanichar bus stand Congress

Next TV

Related Stories
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

May 23, 2022 10:27 PM

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ലോഗോ പ്രകാശനം...

Read More >>
Top Stories