പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്ബഗാന് മത്സരവും മാറ്റിവച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബ്ലാസ്റ്റേഴ്സിന് മൈതാനത്ത് ഇറക്കാന്‍ ആവശ്യമായ കളിക്കാരില്ലാത്തതിനാലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവച്ചിരുന്നു.
Kerala blasters Covid