---
title: "ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും "
english_title: "Abdhulkarimdysp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217253/abdhulkarimdysp"
published_at: "2024-07-04T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66865f6b17cf5_1000009473.jpg"
keywords: []
---

# ഇരിക്കൂർ സി ഐ ആയ പുൽപ്പള്ളി സ്വദേശി അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും 

> **Lead Summary:** **പുൽപ്പള്ളി : **പുൽപ്പള്ളി പട്ടാണിക്കൂപ്പ് ആച്ചിക്കുളം കുടുംബാഗവും ഇരിക്കൂർ സിഐയുമായ അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും.

## Article Content

**പുൽപ്പള്ളി : **പുൽപ്പള്ളി പട്ടാണിക്കൂപ്പ് ആച്ചിക്കുളം കുടുംബാഗവും ഇരിക്കൂർ സിഐയുമായ അബ്ദുൽ കരീം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയി ചുമതല ഏൽക്കും.

കഴിഞ്ഞവർഷം മാനന്തവാടി സി.ഐ ആയി ഇരുന്നപ്പോഴാണ് ഇരിക്കൂറിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പുൽപ്പള്ളിയിലെ പട്ടാണിക്കൂപ്പ് എന്ന ഗ്രാമീണ മേഖലയിൽ നിന്നും ഡി.വൈ.എസ്.പിയായി ചാർജ് എടുക്കുന്ന അബ്ദുൽ കരീമിന് നാട്ടുകാർ അഭിനന്ദനങ്ങൾ നേരുന്നു.

ഇദ്ദേഹത്തിൻറെ ഭാര്യ ഷജ്ന കരീം കാസർഗോഡ് സോഷ്യൽ ഫോറസ്റ്ററി ഡി.എഫ്.ഒ. ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217253/abdhulkarimdysp)