---
title: "‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’ ; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി"
english_title: "Sureshgopi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217282/sureshgopi"
published_at: "2024-07-04T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668672b069809_1000009534.jpg"
keywords: []
---

# ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’ ; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

> **Lead Summary:** **തൃശ്ശൂർ : **കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വർഷവും നടത്തേണ്ടത്.

## Article Content

**തൃശ്ശൂർ : **കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വർഷവും നടത്തേണ്ടത്.

ജനങ്ങൾ നമ്മളെ ഭരണം ഏൽപ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയിൽ സ്ഥാനാർത്ഥികളെ പരുവപ്പെടുത്തണം. താൻ സിനിമയും ചെയ്യുമെന്നും അങ്ങനെ സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വാടാനപ്പള്ളി ഏങ്ങണ്ടിയൂരിൽ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217282/sureshgopi)