---
title: "എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം"
english_title: "Binoyviswamaboutsfi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217289/binoyviswamaboutsfi"
published_at: "2024-07-04T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66867883bc655_1000009543.jpg"
keywords: []
---

# എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

> **Lead Summary:** **ആലപ്പുഴ : ** എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമെന്ന് ബിനോയ് വിശ്വം വിമർശിച്ചു.

## Article Content

**ആലപ്പുഴ : ** എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമെന്ന് ബിനോയ് വിശ്വം വിമർശിച്ചു.

പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻ്റെ അർഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്യങ്ങൾ ശരിയായി പഠിപ്പിക്കണമെന്നും നേർവഴിക്ക് നയിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ആലപ്പുഴയിലെ സിപിഐയുടെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് എസ്എഫ്ഐയെ അദ്ദേഹം വിമർശിച്ചത്. അതേസമയം നിയമസഭയിൽ എസ്എഫ്ഐ ആക്രമണങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ചു.

എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി നിയമസഭയിൽ പറ‍ഞ്ഞു. എസ്എഫ്ഐ നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനമാണ്.

അതിന് താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നത്. വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് നിർഭാഗ്യകരമായ കാര്യം. അത് ഒഴിവാക്കാൻ വിദ്യാർത്ഥി സംഘടനകളും സ്ഥാപനവും പരിശ്രമം നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217289/binoyviswamaboutsfi)