---
title: "വയനാട്ടില്‍ വീണ്ടും വന്‍ ലഹരി വേട്ട;  മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217327/wayanad"
published_at: "2024-07-04T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686aab7e6b37_Picsart_24-07-04_19-24-22-820.jpg"
keywords: []
---

# വയനാട്ടില്‍ വീണ്ടും വന്‍ ലഹരി വേട്ട;  മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി 

> **Lead Summary:**  **തിരുനെല്ലി**: വയനാട്ടില്‍ വീണ്ടും വന്‍ ലഹരി വേട്ട, കൊമേഴ്ഷ്യല്‍ അളവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. കര്‍ണാടക ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയാണ് കാട്ടിക്കുളത്ത് വെച്ച് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

## Article Content

 **തിരുനെല്ലി**: വയനാട്ടില്‍ വീണ്ടും വന്‍ ലഹരി വേട്ട, കൊമേഴ്ഷ്യല്‍ അളവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. കര്‍ണാടക ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയാണ് കാട്ടിക്കുളത്ത് വെച്ച് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

ലഹരി കടത്തിയ കോഴിക്കോട്, താമരശ്ശേരി, കിഴക്കോത്ത് വില്ലേജ്, പുത്തന്‍പീടികയില്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍(45), മലപ്പുറം, ഏറനാട്, മത്തങ്ങാപൊയില്‍ വീട്ടില്‍, പി. ദിപിന്‍(36) എന്നിവരെ എസ്.ഐ മിനിമോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്്തു.

ഇന്ന് രാവിലെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാട്ടിക്കുളം ഭാഗത്തേക്ക് വന്ന കാറില്‍ നിന്ന് 148.05 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. എം.ഡി.എം.എ കടത്തിയ കെ.എല്‍. 57 ടി 2000 കാറും കസ്റ്റഡിയിലെടുത്തു. എസ്.ഐ ഗ്രേഡ് സജിമോന്‍ പി. സെബാസ്റ്റിയന്‍, എ.എസ്.ഐ മെര്‍വിന്‍ ഡിക്രൂസ്, എസ്.സി.പി.ഒമാരായ അനൂപ്, ജെയ്‌സണ്‍, ജില്‍ജിത്ത്, സുഷാദ്, ഡ്രൈവര്‍ സി.പി.ഒ രതീഷ് എന്നിവരും പാലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217327/wayanad)