---
title: "കണ്ണൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217398/kannur"
published_at: "2024-07-05T05:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668731b28aaaf_Screenshot_20240705-050230_Samsung_Internet.jpg"
keywords: []
---

# കണ്ണൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

> **Lead Summary:** **സലാല**: കണ്ണൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ ആണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്.

## Article Content

**സലാല**: കണ്ണൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ ആണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്.

ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്​. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217398/kannur)