---
title: "ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് ടെക്‌നോളജി കോഴ്‌സ് "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217399/applynow"
published_at: "2024-07-05T05:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668732693f3f0_images.png"
keywords: []
---

# ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് ടെക്‌നോളജി കോഴ്‌സ് 

> **Lead Summary:** **കണ്ണൂർ** :കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** :കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂലൈ ഒന്നിന് 15നും 23നും ഇടയില്‍. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴിയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂലൈ 10നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടിലും എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390, 2965390.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217399/applynow)