---
title: "'ജനസമക്ഷം സിൽവർ ലൈൻ' 20 ന്"
english_title: "'Silver Line in front of the public' on the 20th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21745/silver-line-in-front-of-the-public-on-the-20th"
published_at: "2022-01-20T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8c5ad96e9d_images - 2022-01-20T074500.881.jpeg"
keywords: []
---

# 'ജനസമക്ഷം സിൽവർ ലൈൻ' 20 ന്

> **Lead Summary:** തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം 'ജനസമക്ഷം സിൽവർ ലൈൻ' ജനുവരി 20 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽനടക്കും.

## Article Content

തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം 'ജനസമക്ഷം സിൽവർ ലൈൻ' ജനുവരി 20 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽനടക്കും.

രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. കെ-റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതി വിശദീകരിക്കും. പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് കെ-റെയിൽ പ്രതിനിധികൾ മറുപടി നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21745/silver-line-in-front-of-the-public-on-the-20th)