---
title: "പാരാലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു"
english_title: "Paralegal volunteers selecting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21746/paralegal-volunteers-selecting"
published_at: "2022-01-20T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8c6201d922_images - 2022-01-20T074656.840.jpeg"
keywords: []
---

# പാരാലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

> **Lead Summary:** ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമസഹായം, നിയമബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ ജനങ്ങളിലേക്കെത്തിക്കുക തുടങ്ങിയവയാണ് പാരാലീഗൽ വളണ്ടിയർമാരുടെ ചുമതല.

## Article Content

ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമസഹായം, നിയമബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ ജനങ്ങളിലേക്കെത്തിക്കുക തുടങ്ങിയവയാണ് പാരാലീഗൽ വളണ്ടിയർമാരുടെ ചുമതല.

പത്താംക്ലാസ് പാസായവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, വിദ്യാർഥികൾ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻസിസി, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും ഹോണറേറിയവും നൽകും.  

അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള അപേക്ഷ ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21746/paralegal-volunteers-selecting)