---
title: "സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; അവലോകനയോഗം ഇന്ന്"
english_title: "Review meeting today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21748/review-meeting-today"
published_at: "2022-01-20T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8c941d0ee1_images - 2022-01-20T080016.459.jpeg"
keywords: []
---

# സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; അവലോകനയോഗം ഇന്ന്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോവിഡ് അവലോകന യോ​ഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിക്കാണ് യോ​ഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോ​ഗം ചേരുന്നത്. ആരോ​ഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, വിദ​ഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കണമെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോ​ഗം വിലയിരുത്തിയിരുന്നു. സ്പ്രെഡ് തടയുന്നതിനായി കര്‍ശന നടപടികള്‍ വേണമെന്ന് ആരോ​ഗ്യവിദ​ഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21748/review-meeting-today)