---
title: "11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217493/delhi"
published_at: "2024-07-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66879405493a1_download.jpeg"
keywords: []
---

# 11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം

> **Lead Summary:** **തിരുവനന്തപുരം** : കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്, ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഈ മാസം തുടങ്ങും. ആദ്യഘട്ടത്തില്‍ എസ്‌ഇആർടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോർട്‌സ് വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ചേർന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും.

## Article Content

**തിരുവനന്തപുരം** : കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്, ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഈ മാസം തുടങ്ങും. ആദ്യഘട്ടത്തില്‍ എസ്‌ഇആർടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോർട്‌സ് വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ചേർന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും.

ക്ലസ്റ്റർ യോഗത്തില്‍ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കി. ക്ലസ്റ്റർ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകർക്കായി വീണ്ടും യോഗം നടത്തും. ഇതില്‍ പങ്കെടുക്കുന്നതിന്റെ ചെലവ് അധ്യാപകർ തന്നെ വഹിക്കേണ്ടി വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217493/delhi)