---
title: "മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു"
english_title: "Muzhakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217545/muzhakkunnu"
published_at: "2024-07-05T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687ae8f129e5_1000009797.jpg"
keywords: []
---

# മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

> **Lead Summary:** **മുഴക്കുന്ന് : **മുഴക്കുന്ന് പഞ്ചായത്തിലെ അംഗൻവാടി വർക്കർ,ഹെൽപ്പർ നിയമനത്തിൽ സ്വജനപക്ഷപാതവും, രാഷ്ട്രീയ വൽകരിക്കുകയും ചെയ്ത നടപടിക്കെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.

## Article Content

**മുഴക്കുന്ന് : **മുഴക്കുന്ന് പഞ്ചായത്തിലെ അംഗൻവാടി വർക്കർ,ഹെൽപ്പർ നിയമനത്തിൽ സ്വജനപക്ഷപാതവും, രാഷ്ട്രീയ വൽകരിക്കുകയും ചെയ്ത നടപടിക്കെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.

ധർണ സമരം യുഡിഎഫ് മണ്ഡലം ചെയർമാൻ നസീറിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജൂബിലി ചാക്കോ, യുഡിഎഫ് കൺവീനർ നമേഷ് കുമാർ, വി പ്രകാശൻ,ഒ ഹംസ, വി രാജു, എം കെ മുഹമ്മദ്‌,പി പി മുസ്തഫ, മാഹിൻ ടി കെ, ഗിരീഷ് കെ എം, സജീവൻ കെ കെ,ദീപ ഗിരീഷ്, ഉഷ അനിൽ, നൂർജഹാൻ, അയൂബ് ഹാജി, പഞ്ചായത്ത്‌ മെമ്പർമാരായ കെ വി റഷീദ്, സിബി ജോസഫ്, മിനി ബി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217545/muzhakkunnu)