---
title: "ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്"
english_title: "Stthomuskelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217584/stthomuskelakam"
published_at: "2024-07-05T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687cb013ecdc_1000009845.jpg"
keywords: []
---

# ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

> **Lead Summary:** **കണിച്ചാർ : **ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്.

## Article Content

**കണിച്ചാർ : **ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്.

നെൽകൃഷിയുടെ പ്രാധാന്യങ്ങൾ മനസ്സിലാക്കുവാനായി സെന്റ് തോമസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് നടത്തുന്ന നെൽകൃഷി 'നിലമുണർന്നു... വിതയ്ക്കാം വിത്ത് ' പദ്ധതി യുടെ ഉദ്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

സ്കൂൾ മാനേജർ റവ. ഫാദർ വർഗീസ് കവണാട്ടേൽ അധ്യക്ഷതവഹിച്ചു, വാർഡ് മെമ്പർ ലിസമ്മ ജോയ്, മുൻ പ്രോഗ്രാം ഓഫീസർ ഷൈജോ കെ വിജയൻ, പ്രോഗ്രാം ഓഫീസർ എ സി ഷാജി, എൻ.എസ്.എസ് വളണ്ടിയർ സാന്ദ്ര സണ്ണി എന്നിവർ സംസാരിച്ചു.

പാടത്തിന്റെ ഉടമസ്ഥരായ ശ്രീ. ശ്രീനി അരിക്കാട്ട്, ഹരിന്ദ്രൻ അരിക്കട്ട്, എൻ.എസ്.എസ് ലീഡേഴ്സ് വി.എസ്. ശ്രേയ, ജി അനുനന്ദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217584/stthomuskelakam)