---
title: "വൈക്കം മുഹമ്മദ് ബഷീറിൻ്റെ  ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Vaikammuhammadbasheerday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217592/vaikammuhammadbasheerday"
published_at: "2024-07-05T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687d181db6c2_1000009860.jpg"
keywords: []
---

# വൈക്കം മുഹമ്മദ് ബഷീറിൻ്റെ  ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **തലക്കാണി : ** വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുഖചിത്രങ്ങളണിഞ്ഞ് അദ്ദേഹത്തിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. 'എല്ലാരും ബഷീർ ' എന്ന പേരിൽ മുഴുവൻ വിദ്യാർത്ഥികളും മുഖചിത്രങ്ങളണിഞ്ഞ് ഒത്തുകൂടി.

## Article Content

**തലക്കാണി : ** വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുഖചിത്രങ്ങളണിഞ്ഞ് അദ്ദേഹത്തിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. 'എല്ലാരും ബഷീർ ' എന്ന പേരിൽ മുഴുവൻ വിദ്യാർത്ഥികളും മുഖചിത്രങ്ങളണിഞ്ഞ് ഒത്തുകൂടി.

ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ എന്ന പേരിൽ ചിത്ര പ്രദർശനം, ബഷീർ പുസ്തകളുടെ പ്രദർശനം എന്നിവയും നടന്നു. അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് നിർവഹിച്ചു.

പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായി .എസ് .എം.സി ചെയർമാൻ ജിജോ അറയ്ക്കൽ, എം.പി.ടി.എ പ്രസിഡണ്ട് സുമിത പ്രജിത്ത്, ഹെഡ്മാസ്റ്റർ സുരേഷ് കുമാർ എം.ടി, ജെയ്സി പി.ജെ, ആൽഫിയോണ ജെയിംസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217592/vaikammuhammadbasheerday)