---
title: "ഓണത്തിന് ഒരുകൊട്ട പൂവ് അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217712/iritty"
published_at: "2024-07-06T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668894859d6ca_IMG-20240706-WA0003.jpg"
keywords: []
---

# ഓണത്തിന് ഒരുകൊട്ട പൂവ് അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു

> **Lead Summary:** >  **ഇരിട്ടി** : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട "ഓണത്തിന് ഒരു കൊട്ട പൂവ് " 2024-25 പദ്ധതിയിൽ ഗ്രൂപ്പുകൾക്ക് വിതരണം ചെയ്ത ചെണ്ടുമല്ലി തൈകളുടെ നടീൽ ഉദ്ഘാടനം കരിക്കോട്ടക്കരി വാർഡിൽ ലക്ഷ്യ ജെ എൽ ജി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ചെണ്ടുമല്ലി തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു.

## Article Content

>  **ഇരിട്ടി** : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട "ഓണത്തിന് ഒരു കൊട്ട പൂവ് " 2024-25 പദ്ധതിയിൽ ഗ്രൂപ്പുകൾക്ക് വിതരണം ചെയ്ത ചെണ്ടുമല്ലി തൈകളുടെ നടീൽ ഉദ്ഘാടനം കരിക്കോട്ടക്കരി വാർഡിൽ ലക്ഷ്യ ജെ എൽ ജി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ചെണ്ടുമല്ലി തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്സ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഐസക് ജോസഫ് മുണ്ടപ്ലാക്കൽ, സിന്ധു ബെന്നി, മെമ്പർമാരായ സെലീന ബിനോയ്, ബിജോയ് പ്ലാത്തോട്ടത്തിൽ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217712/iritty)