ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ ആനറ ഉരുപ്പന്തട്ട് റോഡിൽ കലുങ്ക് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടും കലുങ്ക് യാത്രാ യോഗ്യമാക്കി പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കണം എന്നാവശ്യപെട്ടും ആം ആദ്മി പാർട്ടി ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയും ഉളിക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്താൻ തീരുമാനിച്ചു .
റോഡ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ആദിവാസി കോളനി ഉൾപ്പെടെ 40 ഓളം കുടുംബങ്ങൾക്ക് കാൽനട യാത്രക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് റോഡിന്റെ അവസ്ഥ . ഇതോടെ കിലോമീറ്ററുകൾ ചുറ്റിയാണ് ജനങ്ങൾ യാത്രചെയ്യുന്നത് . ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഷാജി തെക്കേമുറിയിൽ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. ജോസഫ് , മണ്ഡലം പ്രസിഡന്റ് ഷാജി പുതിയടത്തുപറമ്പിൽ,മണ്ഡലം സെക്രട്ടറി പി.ഡി. പോൾ എന്നിവർ സ്ഥലം സന്ദർശിച്ചു .
Ulikkal