രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി  ഇന്ന്  കേരളത്തിൽ
Jul 6, 2024 07:18 AM | By sukanya

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് (ജൂലൈ ആറിന്) രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്.

ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും. രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിൽ രാവിലെ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കുവാനായി പോകും.

മികവുറ്റ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡൽ ഓഫ് എക്‌സലൻസ് ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിക്കും. ഐഎസ്ആർഒ അധ്യക്ഷനും ഐഐഎസ്‌ടി ഗവേണിംഗ് ബോഡി ചെയർമാനുമായ എസ് സോമനാഥ്, ചാൻസലർ ഡോ. ബി.എൻ സുരേഷ്, ഐഐഎസ്‌ടി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.    ശേഷം മൂന്ന് മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. തുടർന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതി രാത്രി തങ്ങുന്നത്. ഞായറാഴ്ച രാവിലെ 9.15ന് കൊല്ലത്ത് നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം  രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

Thiruvanaththapuram

Next TV

Related Stories
സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീട് നാളെ എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

Oct 4, 2024 09:35 PM

സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീട് നാളെ എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

സിപിഎം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീട് നാളെ എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു

Oct 4, 2024 07:21 PM

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള സംഘടിപ്പിച്ചു

മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല കായികമേള...

Read More >>
മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി ബഹിഷ്കരിച്ചു

Oct 4, 2024 06:55 PM

മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി ബഹിഷ്കരിച്ചു

മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി...

Read More >>
നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു

Oct 4, 2024 06:46 PM

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍ നടന്നു

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്: സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് ഷോറൂമില്‍...

Read More >>
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും

Oct 4, 2024 05:06 PM

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന്...

Read More >>
വിവാദ സംഭാഷണങ്ങൾ നീക്കണം, അതുവരെ റിലീസ് ചെയ്യരുത്; രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

Oct 4, 2024 03:50 PM

വിവാദ സംഭാഷണങ്ങൾ നീക്കണം, അതുവരെ റിലീസ് ചെയ്യരുത്; രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

വിവാദ സംഭാഷണങ്ങൾ നീക്കണം, അതുവരെ റിലീസ് ചെയ്യരുത്; രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍...

Read More >>
Top Stories