---
title: "ലഹരിവിരുദ്ധ സന്ദേശ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217779/mattannur"
published_at: "2024-07-06T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688ea237fe56_IMG-20240706-WA0017.jpg"
keywords: []
---

# ലഹരിവിരുദ്ധ സന്ദേശ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു

> **Lead Summary:**  **മട്ടന്നൂർ**: ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ സി ഐ പഴശ്ശി,എക്സൈസ് റേഞ്ച് ഓഫീസ് മട്ടന്നൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു.

## Article Content

 **മട്ടന്നൂർ**: ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ സി ഐ പഴശ്ശി,എക്സൈസ് റേഞ്ച് ഓഫീസ് മട്ടന്നൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു.

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജനീഷ് വി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ ആനന്ദകൃഷ്ണൻ ലഹരി വിരുദ്ധ സന്ദേശ ബുള്ളറ്റ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ (ഗ്രേഡ്)സജേഷ് പി കെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബുള്ളറ്റ് അഡിക്റ്റസ് റൈഡേഴ്സ് ക്ലബ്ബിലെ 60 റൈഡേഴ്സ് 30 ബുള്ളറ്റുകളിലായി നടത്തിയ യാത്ര മസനഗുഡിയിൽ സമാപിക്കും അടുത്തവർഷം ജൂൺ 26ന് ലഹരി വിരുദ്ധ ദിനത്തിൽ ബുള്ളറ്റ് അഡിക്റ്റസ് റൈഡേഴ്സ് അസോസിയേഷൻ ക്ലബ്ബ് നേപ്പാളിലേക്ക് നടത്തുന്ന യാത്രയുടെ ടീഷർട്ട് പ്രകാശനവും ചടങ്ങിൽ സംഘടിപ്പിച്ചു.

മട്ടന്നൂർ ഹയർ സെക്കൻഡറി വിമുക്തി ക്ലബ്ബിനും ബുള്ളറ്റ് അഡിക്റ്റസ് റൈഡേഴ്സ് ക്ലബ്ബിനും മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഉപഹാരം നൽകി അനുമോദിച്ചു.

വിമുക്തിക്ലബ് കൺവീനരും സ്കൗട്ട് മാസ്റ്ററുമായ  ദിലീപ് കൊതേരി നേതൃത്വം നൽകിയ പരിപാടിയിൽ സ്കൗട്ട് & ഗൈഡ്സ് ക്യാമ്പിലെ 400 കുട്ടികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217779/mattannur)