---
title: "കേളകത്ത്  പ്ലസ്സ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് : 21-കാരൻ അറസ്റ്റിൽ."
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217792/arrested"
published_at: "2024-07-06T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688f2e4d85ae_download_(7).jpeg"
keywords: []
---

# കേളകത്ത്  പ്ലസ്സ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് : 21-കാരൻ അറസ്റ്റിൽ.

> **Lead Summary:** **കേളകം**: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ. കേളകം കണ്ടംതോടിലെ ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്‌തത്‌. വിവാഹ വാഗ്ദാനം നല്‌കി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ പ്രതിയെ വിദഗ്ദ‌മായാണ് കേളകം പോലീസ് എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

## Article Content

**കേളകം**: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ. കേളകം കണ്ടംതോടിലെ ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്‌തത്‌. വിവാഹ വാഗ്ദാനം നല്‌കി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ പ്രതിയെ വിദഗ്ദ‌മായാണ് കേളകം പോലീസ് എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

പോക്‌സോ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ച പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച കേസിലെ പ്രതിയാണ് ലിയോ. എസ്.ഐ.എം.രമേശന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽ വളയങ്ങാടൻ, സി.വിജയൻ, സി.പി.ഒമാരായ ഒ.കെ.പ്രശോഭ്, പി.രാജേഷ്, സുമെഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217792/arrested)