---
title: "കോൺഗ്രസിൻ്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൻ്റെ താഴ് തകർത്ത്  സാധനങ്ങൾ മോഷ്ടിച്ചതായി പരാതി"
english_title: "Complaint of theft"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21782/Complaint-of-theft"
published_at: "2022-01-20T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e90089b6e62_Picsart_22-01-20_11-55-41-218.jpg"
keywords: []
---

# കോൺഗ്രസിൻ്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൻ്റെ താഴ് തകർത്ത്  സാധനങ്ങൾ മോഷ്ടിച്ചതായി പരാതി

> **Lead Summary:** രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന ആറളം പഞ്ചായത്തിലെ വീർപ്പാട് ടൗണിൽ സ്ഥാപിച്ച കൊടികൾ പോലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തതിനു പിന്നാലെ ടൗണിലെ കോൺഗ്രസിൻ്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൻ്റെ താഴ് തകർത്ത് ഓഫീസിനുള്ളിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ ദിവസം വീർപ്പാട് എസ്.എൻ കോളേജിൽ , എസ്.എഫ്.ഐ, കെ.എസ്.യു സംഘർഷം നടന്നിരുന്നു.

## Article Content

രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന ആറളം പഞ്ചായത്തിലെ വീർപ്പാട് ടൗണിൽ സ്ഥാപിച്ച കൊടികൾ പോലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തതിനു പിന്നാലെ ടൗണിലെ കോൺഗ്രസിൻ്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൻ്റെ താഴ് തകർത്ത് ഓഫീസിനുള്ളിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചതായി പരാതി. കഴിഞ്ഞ ദിവസം വീർപ്പാട് എസ്.എൻ കോളേജിൽ , എസ്.എഫ്.ഐ, കെ.എസ്.യു സംഘർഷം നടന്നിരുന്നു.

നാടിൻ്റെ സമാധാനം നഷ്ടപ്പെടുന്ന സംഭവത്തിൽ പോലീസ് കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്  വീർപ്പാട് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന എസ്.എഫ്.ഐ - കെ.എസ്.യു അക്രമണങ്ങളെ തുടർന്ന് വീർപ്പാട് ടൗണിലെ വിവിധ രാഷ്ട്രീയ പാർട്ടി സംഘടനകളുടെ കൊടിമരങ്ങൾ നശിപ്പിക്കുന്ന പരാതികൾ ഉയരുന്ന ഘട്ടത്തിലാണ് കർശന നിലപാടുമായി ആറളം പോലീസ് രംഗത്ത് വന്നിട്ടുള്ളത്.

ഇതിൻ്റെ ഭാഗമായി ടൗണിലെ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നീക്കം ചെയ്തു. സി.പി.എം 23 ആം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കം ചെയ്തത് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞ ദിവസം രാത്രിയിൽ വീർപ്പാട് ടൗണിലെ കോൺഗ്രസ് ഇലക്ഷൻ ബൂത്ത് കമ്മിറ്റി ഓഫീസിലെ കസേരകളും അനുബന്ധ സാധനങ്ങളും പൂട്ട് തകർത്ത് ഓഫീസിനുള്ളിൽ നിന്നും അപഹരിച്ചതായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.ഇരു വിഭാഗങ്ങൾ തമ്മിൽ അക്രമം രൂക്ഷമായ ഘട്ടത്തിൽ സമാധാന ചർച്ചർക്കും കർശന നിയമ നടപടികൾക്കും പോലീസ് ഒരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21782/Complaint-of-theft)