സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന ; ഇന്നലെ മാത്രം പനി ബാധിച്ചവർ 11,438 പേർ

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന ;  ഇന്നലെ മാത്രം പനി ബാധിച്ചവർ 11,438 പേർ
Jul 6, 2024 02:44 PM | By Remya Raveendran

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് പതിനായിരത്തിലധികം രോഗികളാണ്. ഏറ്റവും അധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്.

അഞ്ചുദിവസത്തിനുശേഷമാണ് ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ച രോഗികളുടെ എണ്ണം 11,438 ആണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 2159 പേരാണ് മലപ്പുറം ജില്ലയില്‍ പനി ബാധിതരായത്.

പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. മൂന്നു മരണവും പനിബാധിച്ച് ഇന്നലെ ഉണ്ടായി.

സാധാരണ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 330 പേര്‍ ചികിത്സ തേടിയപ്പോള്‍ 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കി കേസുകളുടെ വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുദിവസമായി രോഗികളുടെ കണക്ക് സംബന്ധിച്ചുള്ള വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്‌സൈറ്റില്‍ നല്‍കിയത്.

Feaverinkerala

Next TV

Related Stories
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:19 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും...

Read More >>
ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

Oct 5, 2024 12:06 PM

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു ...

Read More >>
അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

Oct 5, 2024 11:46 AM

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം...

Read More >>
പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി

Oct 5, 2024 11:02 AM

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

Oct 5, 2024 10:33 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത...

Read More >>
മാഹി പെരുന്നാൾ ഇന്ന് മുതല്‍

Oct 5, 2024 10:00 AM

മാഹി പെരുന്നാൾ ഇന്ന് മുതല്‍

മാഹി പെരുന്നാൾ ഇന്ന്...

Read More >>
Top Stories










Entertainment News