---
title: "രുചി വൈവിധ്യങ്ങളുമായി പിണറായിൽ ചക്കമേള "
english_title: "Jackfruitmela"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217834/jackfruitmela"
published_at: "2024-07-06T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66891261d282c_1000010182.jpg"
keywords: []
---

# രുചി വൈവിധ്യങ്ങളുമായി പിണറായിൽ ചക്കമേള 

> **Lead Summary:** **കണ്ണൂർ : ** രുചിവൈവിധ്യങ്ങളുമായി പിണറായിൽചക്കമേള. കണ്ണൂർ പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാലയുടെ വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ചക്കമേളയിൽ ചക്ക ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ : ** രുചിവൈവിധ്യങ്ങളുമായി പിണറായിൽചക്കമേള. കണ്ണൂർ പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാലയുടെ വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ചക്കമേളയിൽ ചക്ക ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.

ചക്ക ബിരിയാണി ചക്ക കേക്ക്, ചക്കക്കുരുബർഫി, ചക്കചമ്മന്തി, ചക്കമിഠായി, ചക്ക അച്ചാർ വിവിധതരം ചക്കപ്പായസങ്ങൾ ചക്കക്കുരു ഷെയിക്ക് ചക്ക ജ്യൂസ് തുടങ്ങി ചക്കയുടെവിവിധ ഉല്പന്നങ്ങൾ നിർമ്മിച്ചു.

കാടാച്ചിറ ആരോഗ്യ മൈത്രിയുടെ പ്രവർത്തകരായ ഷീബ സനീഷ്,രജനി സുജിത്ത് എന്നിവരാണ് പരിശീലനം നൽകിയത്. ചക്കവിഭവങ്ങളുടേയും വിവിധ ഇനം ചക്കകളുടെയും പ്ലാവിൻ തൈകളുടെയും പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.

ചക്ക ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കി വീണടിയുന്ന ചക്കയിലൂടെ തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനാണ് ഈ പരിപാടിയിലൂടെ വായനശാല ലക്ഷ്യമിടുന്നത്.

രാത്രി നടന്ന ചക്ക സദ്യയിൽ എല്ലാവർക്കും ചക്ക ബിരിയാണിയും ചക്ക പുഴുക്കും പഴുത്ത ചക്കയും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217834/jackfruitmela)