---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217949/kottiyoor"
published_at: "2024-07-07T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689d456b65b4_IMG-20240707-WA0001.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ആദരിച്ചു 

> **Lead Summary:** **കൊട്ടിയൂർ** : സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്പായത്തോട് സ്വദേശി ഷിൽജ ജോസിന് അമ്പായത്തോട് ടാഗോർ വായനശാലയുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി.പ്രസിഡണ്ട് മാത്യു കൊച്ചുതറ അധ്യക്ഷനായി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ** : സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്പായത്തോട് സ്വദേശി ഷിൽജ ജോസിന് അമ്പായത്തോട് ടാഗോർ വായനശാലയുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി.പ്രസിഡണ്ട് മാത്യു കൊച്ചുതറ അധ്യക്ഷനായി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.

ടാഗോർ വായനശാല, എ.കെ.ജി ജനകീയ സമിതി, ഗ്രാമം സ്വാശ്രയ സമിതി, തുടി സാംസ്കാരിക കൂട്ടായ്മ , യുവത വാട്സ്ആപ്പ് കൂട്ടായ്മ എന്നീ സംഘടനകൾ ഉപഹാരങ്ങൾ നൽകി. വായനശാലയ്ക്ക് പുതിയ സ്ഥലം വാങ്ങുന്നതിനായി നടത്തുന്ന ധനസമാഹരണത്തിൻ്റെ ആദ്യ സംഭവാനകൾ പഞ്ചായത്ത് പ്രസിഡണ്ട് ചടങ്ങിൽ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ.സുനീന്ദ്രൻ, പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, ജോൺ അമ്പാട്ട്, കെ.ആർ.വിദ്യാനന്ദൻ, പി.ഡി.ഫ്രാൻസീസ്, മനോജ് ടി.ജെ, ഷിജോ എം.ജെ, ജോസ് വെട്ടിക്കുഴി എന്നിവർ സംസാരിച്ചു. ഷിൽജ ജോസ് മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ഒ.എം.കുര്യാച്ചൻ സ്വാഗതവും ജോസഫ് തടങ്ങഴിയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217949/kottiyoor)