---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218029/kannur"
published_at: "2024-07-07T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a40fe789f6_Screenshot_20240707-124504_WhatsAppBusiness.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** **കണ്ണൂർ** : ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ ഐ.പി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ അനുമോദിച്ചു.

## Article Content

**കണ്ണൂർ** : ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ ഐ.പി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ അനുമോദിച്ചു.

അസിസ്റ്റൻ്റ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ഐ.എ.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ.പി.എ ജില്ലാ വൈസ് പ്രസിഡൻ്റ് കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ടി പ്രജിത്ത് കുമാർ, സ്വാഗതവും ജോയിൻ സെക്രട്ടറി കെ.വി സുനിത നന്ദിയും പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫിസർ പി. ബിജു, ഇ.സി വിനോദ്, കൊടിയിൽ സലീം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218029/kannur)