---
title: "ആറളം ഫാമിൽ ഉൽപ്പാദിപ്പിച്ച മഞ്ഞൾ വാങ്ങുന്നതിന് റെയ്ക്കോ യുമായി ധാരണ"
english_title: "Agreement with Reiko"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21805/Agreement-with-Reiko"
published_at: "2022-01-20T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e91599f2b42_Picsart_22-01-20_13-25-06-468.jpg"
keywords: []
---

# ആറളം ഫാമിൽ ഉൽപ്പാദിപ്പിച്ച മഞ്ഞൾ വാങ്ങുന്നതിന് റെയ്ക്കോ യുമായി ധാരണ

> **Lead Summary:** ആറളം ഫാമിൽ ഉൽപ്പാദിപ്പിച്ച മഞ്ഞൾ വാങ്ങുന്നതിന് റെയ്ക്കോ യുമായി 2021 മെയ് മാസം തന്നെ ധാരണയുണ്ടാക്കിയിരുന്നു. പോളീഷ് ചെയ്ത മഞ്ഞൾ മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം അധികം നൽകി വാങ്ങാമെന്ന് സമ്മതിച്ച് ഔദ്യോഗിക ധാരണ പത്രം ഇന്ന് ഒപ്പിട്ടു .

## Article Content

ആറളം ഫാമിൽ ഉൽപ്പാദിപ്പിച്ച മഞ്ഞൾ വാങ്ങുന്നതിന് റെയ്ക്കോ യുമായി 2021 മെയ് മാസം തന്നെ ധാരണയുണ്ടാക്കിയിരുന്നു. പോളീഷ് ചെയ്ത മഞ്ഞൾ മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം അധികം നൽകി വാങ്ങാമെന്ന് സമ്മതിച്ച് ഔദ്യോഗിക ധാരണ പത്രം ഇന്ന് ഒപ്പിട്ടു .

റെയ്ക്കോ ചെയർമാൻ ശ്രീ. വൽസൻ പാനോളി , ഡയറക്ടർ ബോർഡ് അംഗങ്ങൾ ഫാം അഡ്മിനിസ്ടേറ്റീവ് ഓഫീസർ ശ്രീ.കെ.ആർ പ്രസന്നൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആറളം ഫാമിംങ് കോർപ്പറേഷനു വേണ്ടി മാനേജിംങ് ഡയറക്ടർ എസ് ബിമൽ ഘോഷ് . റെയ്ക്കോ എം ഡി ശ്രീ . മനോജ് കുമാർ സി.പി എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്.

25 ഏക്കർ വരുന്ന കൃഷിയിൽ നിന്നും 200 ടൺ ഉൽപ്പാദനമാണ് പ്രതീക്ഷിയ്ക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ ഫാമിൽ മഞ്ഞൾ കൃഷി കാര്യമായ നാശമില്ലാതെ നിലനിർത്താനായത് ഒരു പുത്തൻ അനുഭവമാണ്. മഞ്ഞൾ പുഴുങ്ങുന്നതിനും ഉണക്കുന്നതിനും പോളീഷ് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഫാമിൽ സജ്ജമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21805/Agreement-with-Reiko)