---
title: "ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശർമ തുടരും"
english_title: "Captanrohithsarma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218054/captanrohithsarma"
published_at: "2024-07-07T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a574251b5a_1000010362.jpg"
keywords: []
---

# ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശർമ തുടരും

> **Lead Summary:** ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശർമ തുടരും. ചാമ്പ്യൻസ് ട്രോഫി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും നയിക്കും. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ പൂർണ്ണ വിശ്വാസമെന്ന് ബിസിസിഐ അറിയിച്ചു.

## Article Content

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശർമ തുടരും. ചാമ്പ്യൻസ് ട്രോഫി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും നയിക്കും. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ പൂർണ്ണ വിശ്വാസമെന്ന് ബിസിസിഐ അറിയിച്ചു.

രോഹിത്തിന് കീഴിൽ 2025ലെ ചാമ്പ്യൻസ് ട്രോഫിയിലും അടുത്ത വർഷം നടക്കാനിരിക്കുന്ന മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞയാഴ്ച ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിൻ്റെ ജയത്തോടെ രോഹിതിൻ്റെ ക്യാപ്റ്റൻസിക്ക് കീഴിൽ, ഇന്ത്യടെ 11 വർഷത്തെ ഐസിസി കിരീട വരൾച്ച അവസാനിപ്പിച്ചു. 2007ലെ ഉദ്ഘാടന പതിപ്പിന് ശേഷം ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം കൂടിയാണിത്. മെൻ ഇൻ ബ്ലൂ രോഹിതിൻ്റെ ക്യാപ്റ്റൻസിയിൽ മുമ്പ് രണ്ട് ഫൈനലുകൾ – ഏകദിന ലോകകപ്പ്, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചു.

മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും ടി20 വിരമിക്കൽ പ്രഖ്യാപിച്ച രോഹിത്, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർക്കായി ടി20 ലോകകപ്പ് വിജയം സമർപ്പിക്കുന്നുവെന്ന് ജയ് ഷാ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218054/captanrohithsarma)