---
title: "തുമ്പയിലെ ബോംബേറ്; ആക്രമണം നടത്തിയത് ​ഗുണ്ടാത്തലവൻ സുനിയുടെ നേതൃത്വത്തിൽ; അക്രമി സംഘത്തെ തിരിച്ചറിഞ്ഞു"
english_title: "Thumbabombblast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218069/thumbabombblast"
published_at: "2024-07-07T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a66bea76b7_1000010378.jpg"
keywords: []
---

# തുമ്പയിലെ ബോംബേറ്; ആക്രമണം നടത്തിയത് ​ഗുണ്ടാത്തലവൻ സുനിയുടെ നേതൃത്വത്തിൽ; അക്രമി സംഘത്തെ തിരിച്ചറിഞ്ഞു

> **Lead Summary:** **തിരുവനന്തപുരം : **തുമ്പയിൽ ബോംബേറ് നടത്തിയ അക്രമി സംഘത്തെ തിരിച്ചറിഞ്ഞു. തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിൽ ആയിരുന്നു ബോംബേറ് ആക്രമണം നടത്തിയത്. സുനി ​ഗുണ്ടാസംഘത്തലവൻ ആണ്.

## Article Content

**തിരുവനന്തപുരം : **തുമ്പയിൽ ബോംബേറ് നടത്തിയ അക്രമി സംഘത്തെ തിരിച്ചറിഞ്ഞു. തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിൽ ആയിരുന്നു ബോംബേറ് ആക്രമണം നടത്തിയത്. സുനി ​ഗുണ്ടാസംഘത്തലവൻ ആണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ വിദേശത്തായിരുന്നു. സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് ഊർജിതമായ അന്വേഷണം തുടരുന്നു. നെഹ്‌റു ജംഗ്ഷന് സമീപമായിരുന്നു ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. ഷെമീർ എന്ന സുഹൃത്തിനെ കാണാനെത്തിയവരായിരുന്നു ഇവർ. നെഹ്‌റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസിലെ പ്രതികളാണ്. അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത് അടുത്തിടെ.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിമാഫിയ സംഘങ്ങൾ തമ്മിലുള്ള ​ഗുണ്ടാകുടിപ്പകയാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസിന്റെ വിലയിരുത്തൽ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218069/thumbabombblast)