---
title: "ഗുജറാത്തിൽ തകർന്ന് വീണത് അനധികൃത കെട്ടിടം ; മരണം ഏഴായി"
english_title: "Gujarath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218077/gujarath"
published_at: "2024-07-07T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a6c368814b_1000010382.jpg"
keywords: []
---

# ഗുജറാത്തിൽ തകർന്ന് വീണത് അനധികൃത കെട്ടിടം ; മരണം ഏഴായി

> **Lead Summary:** **സൂറത്ത് : **ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. തകർന്നുവീണ കെട്ടിടം അനധികൃതമായി നിർമിച്ചതെന്ന് വിവരം. പൊളിച്ച് മാറ്റാൻ നോട്ടീസ് നൽകിയ കെട്ടിടമാണ് തകർന്നത്.

## Article Content

**സൂറത്ത് : **ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. തകർന്നുവീണ കെട്ടിടം അനധികൃതമായി നിർമിച്ചതെന്ന് വിവരം. പൊളിച്ച് മാറ്റാൻ നോട്ടീസ് നൽകിയ കെട്ടിടമാണ് തകർന്നത്.

നോട്ടീസ് ലഭിച്ചിട്ടും അഞ്ച് കുടുംബങ്ങൾക്ക് മുറികൾ വാടകയ്ക്ക് നൽകി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റ 15 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ ജീവനോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു.2017 ൽ പണിത അപ്പാർട്ട്മെന്റ് കെട്ടിടം കനത്ത മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആകെ 30 അപ്പാർട്ട്മെന്റുകൾ കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും ഇതിൽ 5 എണ്ണത്തിൽ മാത്രമെ ആൾത്താമസമുണ്ടായിരുന്നുള്ളൂ.

ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218077/gujarath)