---
title: "ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ  യുവാവ്‌ ഷോക്കേറ്റ് മരിച്ചു "
english_title: " man dies of electrocution after climbing on top of goods train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218147/man-dies-of-electrocution-after-climbing-on-top-of-goods-train"
published_at: "2024-07-07T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668abb86ecea9_trn.jpg"
keywords: []
---

# ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ  യുവാവ്‌ ഷോക്കേറ്റ് മരിച്ചു 

> **Lead Summary:** കൊച്ചി: ജന്മദിന ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവ്‌ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസ്‌ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമാണ് ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.

## Article Content

കൊച്ചി: ജന്മദിന ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവ്‌ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസ്‌ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമാണ് ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.

ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218147/man-dies-of-electrocution-after-climbing-on-top-of-goods-train)