---
title: "വനിതകൾക്കായി കൂൺകൃഷിയിൽ പരിശിലനം സംഘടിപ്പിച്ചു"
english_title: "Organized training in mushroom cultivation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21826/Organized-training-in-mushroom-cultivation"
published_at: "2022-01-20T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e93510cfe2e_Picsart_22-01-20_15-39-21-827.jpg"
keywords: []
---

# വനിതകൾക്കായി കൂൺകൃഷിയിൽ പരിശിലനം സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മുള്ളേരിക്കലിലെ മാർഗ്ഗദീപം റസിഡൻസ് അസോസി യിയേഷൻ്റെയും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെയുംമാർഗ്ഗദീപം ലൈബ്രറി യുടെയും സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി കൂൺകൃഷിയിൽ പരിശിലനം സംഘടിപ്പിച്ചു.വാർഡ് മെമ്പർ നൂർദ്ദിൻ മുള്ളേരിക്കൽ പരിപാടി ഉദ്ഘാടനം ചെയതു.

## Article Content

പേരാവൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മുള്ളേരിക്കലിലെ മാർഗ്ഗദീപം റസിഡൻസ് അസോസി യിയേഷൻ്റെയും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെയുംമാർഗ്ഗദീപം ലൈബ്രറി യുടെയും സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി കൂൺകൃഷിയിൽ പരിശിലനം സംഘടിപ്പിച്ചു.വാർഡ് മെമ്പർ നൂർദ്ദിൻ മുള്ളേരിക്കൽ പരിപാടി ഉദ്ഘാടനം ചെയതു.

സ്വയംതൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി കൂൺ കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണരീതിയും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി ഓമനക്കുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. കണ്ണൂർ കൃഷി വിജ്ഞാ കേന്ദ്രത്തിലെ ഡോ:മഞ്ജു, റിട്ട: ഫാം സൂപ്രണ്ട് കെ ലക്ഷമണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജോഷി മഞ്ഞപ്പള്ളി, സുഷമ ശ്രീനിവാസൻ ,മധുസൂദനൻ .കെ, പുഷപ മനോജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21826/Organized-training-in-mushroom-cultivation)