---
title: "ഐ വി ദാസ് അനുസ്മരണം നടത്തി"
english_title: "Naduvanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218265/naduvanad"
published_at: "2024-07-08T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b8c6f6477e_IMG-20240708-WA0021.jpg"
keywords: []
---

# ഐ വി ദാസ് അനുസ്മരണം നടത്തി

> **Lead Summary:**  **നടുവനാട്** : സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **നടുവനാട്** : സമദർശിനി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം പി.വി. ബിനോയ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വി.പി.എം. ശ്രീധരൻ സ്വാഗതം പറഞ്ഞു. പി.വിപിൻരാജ് അധ്യക്ഷത വഹിച്ചു. ബെൻഹർകോട്ടത്തു വളപ്പിൽ, എം.വി.ശ്രീന, കെ.ബിന്ദു എന്നിവർ സംസാരിച്ചു. വായനാ ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും, വനിതാ വേദി നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218265/naduvanad)