---
title: "കേരളത്തിൽ സിംഗൂരും നന്ദീഗ്രാമും ആവർത്തിക്കും: രാജ് മോഹൻ ഉണ്ണിത്താൻ"
english_title: "Singoor and nanivillave were repeats in kerala said by raj mohan unnithan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21831/singoor-and-nanivillave-were-repeats-in-kerala-said-by-raj-mohan-unnithan"
published_at: "2022-01-20T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e93967a2795_Picsart_22-01-20_15-57-56-459.jpg"
keywords: []
---

# കേരളത്തിൽ സിംഗൂരും നന്ദീഗ്രാമും ആവർത്തിക്കും: രാജ് മോഹൻ ഉണ്ണിത്താൻ

> **Lead Summary:** പൗരപ്രമുഖരെ വിളിച്ചു കൂട്ടി ജനങ്ങളുടെ മേൽ കെ റെയിൽ അടിച്ചേൽപിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെങ്കിൽ കേരളത്തിൽ സിംഗൂരും നന്ദീഗ്രാമും ആവർത്തിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു . പയ്യന്നൂരിൽ സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ താലൂക്കോഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരപ്രമുഖരെ വിളിച്ചു കൂട്ടി ജനങ്ങളുടെ മേൽ കെ റെയിൽ അടിച്ചേൽപിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെങ്കിൽ കേരളത്തിൽ സിംഗൂരും നന്ദീഗ്രാമും ആവർത്തിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി.

## Article Content

പൗരപ്രമുഖരെ വിളിച്ചു കൂട്ടി ജനങ്ങളുടെ മേൽ കെ റെയിൽ അടിച്ചേൽപിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെങ്കിൽ കേരളത്തിൽ സിംഗൂരും നന്ദീഗ്രാമും ആവർത്തിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു . പയ്യന്നൂരിൽ സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ താലൂക്കോഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരപ്രമുഖരെ വിളിച്ചു കൂട്ടി ജനങ്ങളുടെ മേൽ കെ റെയിൽ അടിച്ചേൽപിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെങ്കിൽ കേരളത്തിൽ സിംഗൂരും നന്ദീഗ്രാമും ആവർത്തിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി.

'ജനാധിപത്യവിരുദ്ധമായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്ന മോദിയുടെ അനുഭവം തന്നെ പിണറായി വിജയനും ഉണ്ടാകും. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന മാർക്സിസ്റ്റ് പാർട്ടി ഇവിടെ വികസനത്തിൻ്റെ മാലാഖമാരായി ചമയുകയാണ്. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ പദ്ധതിക്കെതിരായ സമരം നഷ്ടപരിഹാരത്തിൻ്റെ പേരിലാണെന്നാണ് കോടിയേരി പറഞ്ഞത്.

എന്നാൽ കോടിയേരി പറഞ്ഞത് തെറ്റാണെന്ന് മണിക്കൂറുകൾക്കുള്ളിൽ സി പി എം കേന്ദ്ര കമ്മറ്റിയംഗം അശോക് ധാവളെ തന്നെ തിരുത്തി. ജപ്പാൻ്റെ ആക്രി സാധനമാണ് പിണറായിയുടെ സിൽവർ ലൈൻ. ജപ്പാനിൽ നിർത്തലാക്കപ്പെട്ട ഒന്നാണ് സ്റ്റാൻ്റേഡ് ഗേജ് , അങ്ങനെ കാലഹരണപ്പെട്ട പദ്ധതി കേരളത്തിൻ്റെ തലയിൽ കെട്ടിവയ്ക്കാനാണ് സി പി എം ശ്രമിക്കുന്നത്' പയ്യന്നൂരിൽ സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ താലൂക്കോഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധ സമിതി ചെയർമാൻ ടി പി പദ്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമിതി കൺവീനർ വി.കെ .രവീന്ദ്രൻ, കെ ടി സഹദുള്ള, കെ പി മോഹനൻ, കെ പി ചന്ദ്രാംഗദൻ, അത്തായി പദ്മിനി, അശോകൻ പി.വി, പദ്മനാഭൻ പി വി, ഭരത് സി, സി. കൃഷ്ണൻ നായർ, അഡ്വ. കസ്തൂരി ദേവൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ബി കെ എം ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21831/singoor-and-nanivillave-were-repeats-in-kerala-said-by-raj-mohan-unnithan)