---
title: "കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി"
english_title: "Karnadakabjp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218352/karnadakabjp"
published_at: "2024-07-08T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bc4e385eba_1000010823.jpg"
keywords: []
---

# കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

> **Lead Summary:** കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി. ചിക്ബല്ലാപുര എംപിയും മുൻ മന്ത്രിയുമായ ഡോ. കെ സുധാകറിനെ വിജയിപ്പിച്ചതിനാണ് വോട്ടർമാർക്ക് മദ്യം നൽകിയത്. ബിജെപി നിലമംഗല പ്രസിഡന്റ് ജയഗീഷ് ചൗദരിയാണ് പാർട്ടി നടത്തിയത്.

## Article Content

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി. ചിക്ബല്ലാപുര എംപിയും മുൻ മന്ത്രിയുമായ ഡോ. കെ സുധാകറിനെ വിജയിപ്പിച്ചതിനാണ് വോട്ടർമാർക്ക് മദ്യം നൽകിയത്. ബിജെപി നിലമംഗല പ്രസിഡന്റ് ജയഗീഷ് ചൗദരിയാണ് പാർട്ടി നടത്തിയത്.

ബെംഗളൂരു റൂറലിലെ നിലമംഗലയിൽ വച്ചായിരുന്നു വിജയാഘോഷം. എന്നാൽ പാർട്ടി താൻ അറിയാതെയാണ് മദ്യം വിളമ്പിയതെന്നാണ് ഡോ. കെ സുധാകർ എംപി വിഷയത്തിൽ പ്രതികരിച്ചത്. ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്.

സംഭവത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകർ കോൺഗ്രസ് സ്ഥാനാർഥി എം.എസ് രക്ഷാ രാമയ്യയെ പരാജയപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218352/karnadakabjp)