കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും

കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും
Jul 8, 2024 07:08 PM | By sukanya

തലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കുന്നതിന് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ചേംബറിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിൽ തീരുമാനം. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായാണ് യോഗം ചേർന്നത്. റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ കണ്ണൂർ തലശ്ശേരി ദേശിയപാതയിൽ കൊടുവള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. റയിൽവേ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ജൂലൈ 18, 19, 20 തീയതികളിലായി നടക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്ന് റെയിൽവേയുടെ ഭാഗത്തുള്ള പണികൾ രണ്ടു മാസത്തിനുള്ളിലും രണ്ടു ഭാഗത്തുള്ള പാലത്തിന്റെ പണികൾ സമാന്തരമായി മൂന്നു മാസത്തിനുള്ളിലും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലൈ 18 ന് സൈറ്റ് സന്ദർശിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

ദക്ഷിണ റെയിൽവേ ചീഫ് എഞ്ചിനീയർ രാജഗോപാൽ, കിഫ്‌ബി സീനിയർ മാനേജർ എ ഷൈല, ആർ ബി ഡി സി കെ മാനേജിംഗ് ഡയറക്ടർ സുഹാസ്, ജനറൽ മാനേജർ സിന്ധു, എസ് പി എൽ ലിമിറ്റഡ് ഡി ജി എം മഹേശ്വരൻ, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡർ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ് കെ അർജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Koduvally railway overbridge to become a reality in October

Next TV

Related Stories
സർക്കാർ മലയോരത്തെ കായിക സ്വപ്നങ്ങളുടെ ചിറകരിയുന്നു ; വിപിൻ ജോസഫ്

Oct 6, 2024 05:16 PM

സർക്കാർ മലയോരത്തെ കായിക സ്വപ്നങ്ങളുടെ ചിറകരിയുന്നു ; വിപിൻ ജോസഫ്

സർക്കാർ മലയോരത്തെ കായിക സ്വപ്നങ്ങളുടെ ചിറകരിയുന്നു ; വിപിൻ...

Read More >>
ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

Oct 6, 2024 03:51 PM

ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി...

Read More >>
വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്

Oct 6, 2024 03:44 PM

വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്

വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ...

Read More >>
ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി  പി.എസ്.സി

Oct 6, 2024 03:33 PM

ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി പി.എസ്.സി

ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി ...

Read More >>
അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

Oct 6, 2024 03:09 PM

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന്...

Read More >>
അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Oct 6, 2024 03:02 PM

അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
Top Stories










News Roundup