---
title: "ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218398/iritty"
published_at: "2024-07-08T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bf47961215_IMG-20240708-WA0044.jpg"
keywords: []
---

# ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി പയഞ്ചേരിമുക്കിൽ കാറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് കാർ യാത്രക്കാരൻ കോളിക്കടവ് സ്വദേശി നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു .

## Article Content

 **ഇരിട്ടി** : ഇരിട്ടി പയഞ്ചേരിമുക്കിൽ കാറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് കാർ യാത്രക്കാരൻ കോളിക്കടവ് സ്വദേശി നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു .

ഇടിയുടെ ആഘാതത്തിൽ കാർ ഇരുമ്പുവേലി തകർത്ത് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുക ആയിരുന്നു . ഇന്ന് വൈകുന്നേരം 3 മണിയോടെ പയഞ്ചേരിമുക്കിലെ ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം . പരിക്കേറ്റ കാർ യാത്രക്കാരനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടം നടക്കുമ്പോൾ ഫുട്പാത്തിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി . ഇടിയിൽ കാർ പൂർണമായും തകർന്ന നിലയിലാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218398/iritty)