---
title: "ശ്രീകണ്ഠപുരം നഗരസഭയുടെ ഒരു കോടി പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധം"
english_title: "One crore project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21842/One-crore-project"
published_at: "2022-01-20T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e9471653a00_Picsart_22-01-20_16-56-39-059.jpg"
keywords: []
---

# ശ്രീകണ്ഠപുരം നഗരസഭയുടെ ഒരു കോടി പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധം

> **Lead Summary:** ശ്രീകണ്ഠപുരം: 2021-22 വർഷത്തെ ശ്രീകണ്ഠപുരം നഗരസഭയുടെ പദ്ധതി വിഹിതം ഒരു കോടി രൂപ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് മുനിസ്സിപൽ കൗൺസിലർമാർ ശ്രീകണ്ഠപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭാ ഹാളിൽ നടന്ന കൗൺസിൽ യോഗം പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധം സംസ്ഥാന സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചു.

## Article Content

ശ്രീകണ്ഠപുരം: 2021-22 വർഷത്തെ ശ്രീകണ്ഠപുരം നഗരസഭയുടെ പദ്ധതി വിഹിതം ഒരു കോടി രൂപ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് മുനിസ്സിപൽ കൗൺസിലർമാർ ശ്രീകണ്ഠപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭാ ഹാളിൽ നടന്ന കൗൺസിൽ യോഗം പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധം സംസ്ഥാന സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചു.

ഭിന്നശേഷി ക്കാരുടേയും, വയോജനങ്ങളുടേയും, കാർഷിക മേഖലയുടേം, മിനി മാറ്റ്സ് ലൈറ്റുകൾ ഉൾപ്പെടെ വെട്ടിക്കുറക്കേണ്ടി വന്നു. നഗരസഭ കളുടെ മാത്രം ഫണ്ട് വെട്ടിക്കുറക്കുകയും ഗ്രാമ, ബ്ലോക്ക്, ജില്ലാ , കോർപറേഷൻ ഫണ്ട് വർദ്ധിപിക്കുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടി രാഷ്ട്രീയ പക്ഷപാതിത്വമാണ് സൂചിപിക്കുന്നതെന്ന് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21842/One-crore-project)