---
title: "ബൈക്ക് യാത്രക്കിടെ അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു"
english_title: "Eight-month-old baby dies after falling from mother's arms during bike ride"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218434/eight-month-old-baby-dies-after-falling-from-mothers-arms-during-bike-ride"
published_at: "2024-07-08T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c111df13a1_child-death.jpg"
keywords: []
---

# ബൈക്ക് യാത്രക്കിടെ അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

> **Lead Summary:**  ആലപ്പുഴ: ബൈക്ക് യാത്രക്കിടെ അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിനന്നായിരുന്നു കുഞ്ഞ് തെറിച്ചു വീണത്. പൂവത്തിൽ അസ്‍ലാമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃ പിതാവിനൊപ്പമാണ് യുവതി കുഞ്ഞുമായി ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്തത്.

## Article Content

 ആലപ്പുഴ: ബൈക്ക് യാത്രക്കിടെ അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിനന്നായിരുന്നു കുഞ്ഞ് തെറിച്ചു വീണത്. പൂവത്തിൽ അസ്‍ലാമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃ പിതാവിനൊപ്പമാണ് യുവതി കുഞ്ഞുമായി ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്തത്.

റോഡ‍ിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ച ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം. ഇന്ന് വൈകീട്ട് മണ്ണഞ്ചേരിയിലാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218434/eight-month-old-baby-dies-after-falling-from-mothers-arms-during-bike-ride)