---
title: "തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ഒപ്പ് മതിൽ "
english_title: "People's Signature campaign  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218437/peoples-signature-campaign"
published_at: "2024-07-08T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c14510450d_sign.jpg"
keywords: []
---

# തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ഒപ്പ് മതിൽ 

> **Lead Summary:** കണ്ണൂർ : നടപ്പിലാക്കിയ പദ്ധതികൾക്ക് പോലും ഫണ്ടുകൾ അനുവദിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതക്കെതിരെയും, പെൻഷൻ, ലൈഫ് പദ്ധതി, ഭിന്നശേഷി സ്കോളർഷിപ്പ് തുടങ്ങിയ സാധാരണക്കാരുടെ പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ എൽ.ജി.എം.എൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി ജൂലൈ 10- ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ ജനകീയ ഒപ്പു മതിൽ പരിപാടി സംഘടിപ്പിക്കും.

## Article Content

കണ്ണൂർ : നടപ്പിലാക്കിയ പദ്ധതികൾക്ക് പോലും ഫണ്ടുകൾ അനുവദിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതക്കെതിരെയും, പെൻഷൻ, ലൈഫ് പദ്ധതി, ഭിന്നശേഷി സ്കോളർഷിപ്പ് തുടങ്ങിയ സാധാരണക്കാരുടെ പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ എൽ.ജി.എം.എൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി ജൂലൈ 10- ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ ജനകീയ ഒപ്പു മതിൽ പരിപാടി സംഘടിപ്പിക്കും.

ജില്ലാതല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷന് മുമ്പിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി നിർവഹിക്കും. കെ.പി.താഹിർ, ടി.എ.തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ വിവിധ സ്ഥലങ്ങളിൽ സംബന്ധിക്കും. രാമന്തളി പഞ്ചായത്തിൽ കെ.ടി.സഹദുള്ള, മാട്ടൂലിൽ കെ.വി. മുഹമ്മദലി ഹാജി, ഇരിക്കൂറിൽ സി.കെ. മുഹമ്മദ്, ശ്രീകണ്ഠപുരത്ത് അഡ്വ.എസ്.മുഹമ്മദ്, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മഹമൂദ് അള്ളംകുളം, ചപ്പാരപ്പടവിൽ ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കൊളച്ചേരിയിൽ പി.കെ.സുബൈർ, വളപട്ടണത്ത് വി.പി. വമ്പൻ സാഹിബ്, നാറാത്ത് ബി.കെ. അഹമ്മദ്, ധർമ്മടത്ത് റഫീഖ് മാസ്റ്റർ, തലശ്ശേരി മുനിസിപ്പാലിറ്റിയിൽ അഡ്വ.കെ.എ. ലത്തീഫ് തൃപ്പങ്ങോട്ടൂരിൽ കാട്ടൂർ മുഹമ്മദ്, കുന്നോത്ത് പറമ്പിൽ ചെണ്ടയാട് മുസ്തഫ, മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ അൻസാരി തില്ലങ്കേരി, മുണ്ടേരിയിൽ എം.പി.മുഹമ്മദലി, ഇരിട്ടി മുനിസിപ്പാലിറ്റിയിൽ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്യും.

മണ്ഡലം, പഞ്ചായത്ത് മേഖലാ ഭാരവാഹികൾ, മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉദ്ഘാടനം ചെയ്യുകയും, സംബന്ധിക്കുകയും ചെയ്യും. ഒപ്പ് മതിൽ വമ്പിച്ച വിജയമാക്കണമെന്ന് ജില്ലാ എൽ.ജി.എം.എൽ. പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ ജന:സെക്രട്ടറി കെ.പി.അബ്ദുൽ റസാക് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218437/peoples-signature-campaign)