---
title: "ഉളിയിൽ തെക്കംപൊയിലിൽ പറമ്പിൽ തീപിടുത്തം"
english_title: "Fire in the field"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21848/Fire-in-the-field"
published_at: "2022-01-20T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e950729d6e1_slider_firenew.jpg"
keywords: []
---

# ഉളിയിൽ തെക്കംപൊയിലിൽ പറമ്പിൽ തീപിടുത്തം

> **Lead Summary:** ഉളിയിൽ തെക്കംപൊയിലിൽ പറമ്പിൽ തീപിടുത്തം കാടു നിറഞ്ഞ പ്രദേശമാണ് അഗ്നിക്കിരയായത്. ഇരിട്ടി അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്ത ഘട്ടത്തിലാണ് സേനയുടെ സഹായം തേടിയത്.

## Article Content

ഉളിയിൽ തെക്കംപൊയിലിൽ പറമ്പിൽ തീപിടുത്തം കാടു നിറഞ്ഞ പ്രദേശമാണ് അഗ്നിക്കിരയായത്. ഇരിട്ടി അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്ത ഘട്ടത്തിലാണ് സേനയുടെ സഹായം തേടിയത്.

ആഴ്ചകൾക്ക് മുൻപും ഇതേ സ്ഥലത്ത് തീ പിടുത്തം ഉണ്ടായിരുന്നു. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ തീ പിടുത്തങ്ങൾ വർദ്ധിച്ചു വരികയാണ്. ഇരിട്ടി സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ്റെ നേതൃത്വത്തിലാണ് തീ അണക്കൽ പ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21848/Fire-in-the-field)