---
title: "വായനാ പക്ഷാചരണം സമാപിച്ചു"
english_title: "The reading party is over"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218531/the-reading-party-is-over"
published_at: "2024-07-09T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cd3562189f_Screenshot_20240709-113401_WhatsAppBusiness.jpg"
keywords: []
---

# വായനാ പക്ഷാചരണം സമാപിച്ചു

> **Lead Summary:**  **പാറക്കണ്ടം** : നായനാർ കലാ സാംസ്‌കാരിക കേന്ദ്രം & ഗ്രന്ഥാലയത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധ പരിപാടികളോടെ വായനാപക്ഷാചരണം ആഘോഷിച്ചു.

## Article Content

 **പാറക്കണ്ടം** : നായനാർ കലാ സാംസ്‌കാരിക കേന്ദ്രം & ഗ്രന്ഥാലയത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധ പരിപാടികളോടെ വായനാപക്ഷാചരണം ആഘോഷിച്ചു.

വായനാദിനത്തിൽ പി എൻ പണിക്കർ അനുസ്മരണവും പക്ഷാചരണ ഉദ്ഘാടനവും ഇരിട്ടി ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ രഞ്ജിത്ത് പി ആർ ഉദ്ഘാടനം ചെയ്തു. ജൂൺ 23 ന് ജി ശങ്കരപ്പിള്ള ജന്മദിനത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി വി വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. 26 ന് ലോകലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ജാഗ്രത ദീപം തെളിയിക്കലും ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം.ബിജു ഉദ്ഘാടനം ചെയ്തു.

30 ന് ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണ പ്രഭാഷണം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി വി വിനോദ് ഉദ്ഘാടനം ചെയ്തു. ജൂലൈ 3 ന് കെ ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു ജോസഫ് മാസ്റ്റർ സംസാരിച്ചു. ജൂലൈ 7 ഐ വി ദാസ് അനുസ്മരണവും വായനാപക്ഷാചരണ സമാപനവും, എഴുത്തുകാരുടെ സംഗമവും നടത്തി. പ്രശസ്ത സിനിമ സംവിധായകൻ രാജീവൻ നടുവനാട് ഉദ്ഘാടനം ചെയ്തു. എ.ഷിബു അനുസ്മരണ പ്രഭാഷണം നടത്തി സംസാരിച്ചു. എഴുത്തുകാരായ ജിജോ ജേക്കബ്, സീനത്ത് മുനീർ, വേങ്ങാട് ബാബു, അബു ഉവ്വാപ്പള്ളി, രഞ്ജിത്ത്. പി ആർ തുടങ്ങിയവർ എഴുത്തുകാരുടെ സംഗമത്തിൽ സംസാരിച്ചു. പരിപാടികൾക്ക് സെക്രട്ടറി പി.വി പ്രജീഷ്,പ്രസിഡന്റ്‌ സൂരജ്.എൻ, രഞ്ജിത്ത്. കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218531/the-reading-party-is-over)