---
title: "വീണ്ടും കോളറ: സംസ്ഥാനത്ത് വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു "
english_title: "Cholera again: The disease has been confirmed again in the state "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218561/cholera-again-the-disease-has-been-confirmed-again-in-the-state"
published_at: "2024-07-09T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ce59646586_ddd1611_cholera.jpg"
keywords: []
---

# വീണ്ടും കോളറ: സംസ്ഥാനത്ത് വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചത്. ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ 26 വയസുകാരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടത് കോളറ ബാധയെ തുടർന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ എട്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് കോളറ ബാധ സ്ഥിരീകരിച്ചത്. ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ 26 വയസുകാരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടത് കോളറ ബാധയെ തുടർന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ എട്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി.

വിശദമായ പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോർട്ട് നൽകി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. നിലവിൽ ഒരാൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഏഴുപേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോ‍ർട്ടിൽ പറയുന്നു.

കഴിഞ്ഞദിവസം മരിച്ച 26 കാരൻറെ പരിശോധനാഫലത്തിൽ കോളറ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218561/cholera-again-the-disease-has-been-confirmed-again-in-the-state)