---
title: "താറിന്റെ വില വ്യതിയാനം എല്ലാ ബില്ലിലും അനുവധിക്കുക: കെ ജി സി എ കണ്ണൂർ"
english_title: "Price variation of tar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21857/Price-variation-of-tar"
published_at: "2022-01-20T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e9590a7050b_Picsart_22-01-20_18-13-03-118.jpg"
keywords: []
---

# താറിന്റെ വില വ്യതിയാനം എല്ലാ ബില്ലിലും അനുവധിക്കുക: കെ ജി സി എ കണ്ണൂർ

> **Lead Summary:** കോർപറേഷനിലെ മുഴുവൻ താറിങ്ങ് പ്രവർത്തികൾക്കും വില വർദ്ധനവിലൂടെ ഉണ്ടായ വില വ്യതിയാനം അനുവധിക്കണമെന്ന് കേരള ഗവ: കോൺടക്ടേർസ് അസോസിയേഷൻ കണ്ണൂർ കോർപറേഷൻ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. സി എം എൽ ആർ എഫ്, എം എൽ എ ,എം പി , അമൃത് ഉൾപ്പെടെയുളള പദ്ധതികളുടെയും കുടിശ്ശിക ഉടൻ അനുവധിക്കുക, ഡി എസ് ആർ 2021 ഉടൻ നടപ്പിലാക്കുക, ഫയൽ നീക്കം കാര്യക്ഷമമാക്കുക എന്നി വിഷയങ്ങൾ ചർച്ച ചെയ്തു.

## Article Content

കോർപറേഷനിലെ മുഴുവൻ താറിങ്ങ് പ്രവർത്തികൾക്കും വില വർദ്ധനവിലൂടെ ഉണ്ടായ വില വ്യതിയാനം അനുവധിക്കണമെന്ന് കേരള ഗവ: കോൺടക്ടേർസ് അസോസിയേഷൻ കണ്ണൂർ കോർപറേഷൻ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. സി എം എൽ ആർ എഫ്, എം എൽ എ ,എം പി , അമൃത് ഉൾപ്പെടെയുളള പദ്ധതികളുടെയും കുടിശ്ശിക ഉടൻ അനുവധിക്കുക, ഡി എസ് ആർ 2021 ഉടൻ നടപ്പിലാക്കുക, ഫയൽ നീക്കം കാര്യക്ഷമമാക്കുക എന്നി വിഷയങ്ങൾ ചർച്ച ചെയ്തു.

കണ്ണൂർ സോന റസ്റ്റോറെന്റിൽ വച്ച് ( സഫയർ ടൂറിസ്റ്റ് ഹോം ) യൂനിറ്റ് പ്രസിഡന്റ് വി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സി രാജൻ ഉദ്ഘാടനം ചെയ്തു. സിക്രട്ടറി മുഹമ്മദ് ഹാഷിഖ് സ്വാഗതം പറഞ്ഞു. സുനിൽ പോള, ഒ സി ഉല്ലാസൻ , കെ എം അജയകുമാർ , ഇ ഷമൽ , പി ഐ രാജീവ്, ആഷിഖ് കെ പി , കെ കെ രവീന്ദ്രൻ , ഷീബ സി, നൗഷാദ് പി എന്നിവർ സംസാരിച്ചു വി രവീന്ദ്രനെ പ്രസിഡന്റായും ടി ഡി ദേവസ്യ, ശ്രീജേഷ് എന്നിവരെ വൈസ് പ്രസിഡന്റായും മുഹമ്മദ് ഹാഷിഖിനെ സിക്രട്ടറിയായും നൗഷാദ് പി , ദാമോധരൻ കെ വി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ട്രഷററായി കെ കെ രവീന്ദ്രനെയും കൺവൻഷൻ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21857/Price-variation-of-tar)