---
title: "സ്‌കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞുവീണ പ്ലസ്‌വൺ വിദ്യാർത്ഥിനി മരിച്ചു"
english_title: "Studentdeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218586/studentdeath"
published_at: "2024-07-09T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cf462ae320_1000011031.jpg"
keywords: []
---

# സ്‌കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞുവീണ പ്ലസ്‌വൺ വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ താര സജീഷാണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് താര സജീഷ്.

## Article Content

ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ താര സജീഷാണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് താര സജീഷ്.

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര.

ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇന്നലെ രാത്രിയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218586/studentdeath)