---
title: "കനത്ത മഴയിൽ വീട് തകർന്നു"
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218592/heavyrain"
published_at: "2024-07-09T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cf734489e0_1000011041.jpg"
keywords: []
---

# കനത്ത മഴയിൽ വീട് തകർന്നു

> **Lead Summary:** **കണ്ണൂർ : **കനത്ത മഴയിൽ വീട് തകർന്നു. കണ്ണൂർ കടമ്പേരി ഓരിച്ചാൽ കനാൽ റോഡിയിലെ റഷീദയുടെ വീടാണ് പൂർണമായും തകർന്നത്. റഷീദയുടെ മകൾ ഷെഫീനയും ഭർത്താവ് സത്താർ, മക്കളായ നസൽ, സിയാദ്, ഷെസിൽ എന്നിവരാണ് വീട്ടിൽ ഉണ്ടായത്.

## Article Content

**കണ്ണൂർ : **കനത്ത മഴയിൽ വീട് തകർന്നു. കണ്ണൂർ കടമ്പേരി ഓരിച്ചാൽ കനാൽ റോഡിയിലെ റഷീദയുടെ വീടാണ് പൂർണമായും തകർന്നത്. റഷീദയുടെ മകൾ ഷെഫീനയും ഭർത്താവ് സത്താർ, മക്കളായ നസൽ, സിയാദ്, ഷെസിൽ എന്നിവരാണ് വീട്ടിൽ ഉണ്ടായത്.

കുട്ടികൾ കിടന്ന റൂമിലെ മേൽക്കൂര തകർന്ന് കുട്ടികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.സത്താറും മറ്റുള്ളവരും ചേർന്ന് ഉടനെ തന്നെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെറിയ പരിക്കുകളോടെയാണ് കുട്ടികൾ രക്ഷപെട്ടത്. തലനാരിക്കാണ് വൻ അപകടം ഒഴിവായത്. വീടിന്റെ മേൽക്കൂരയും അടുക്കള, 4 മുറികളും എന്നിവ പൂർണമായി തകർന്നു.വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218592/heavyrain)