---
title: "ഈ വർഷവും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർ‌ക്കാർ"
english_title: "Keraleeyam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218598/keraleeyam"
published_at: "2024-07-09T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cfade31e82_1000011046.jpg"
keywords: []
---

# ഈ വർഷവും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർ‌ക്കാർ

> **Lead Summary:** **തിരുവനന്തപുരo : **വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർ‌ക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന.

## Article Content

**തിരുവനന്തപുരo : **വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർ‌ക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന.

തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ് നീക്കിവെച്ചത്. കഴിഞ്ഞവർഷo ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടന്നത്.

കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരിൽ വിവിധ കലാ- സാസ്‌കാരിക പരിപാടികൾ തലസ്ഥാനത്ത് സംഘടിപ്പിച്ചത്.

ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയ സമാപന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞതവണ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയിരുന്നത്.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218598/keraleeyam)