---
title: "കണ്ണൂരിൽ മന്ത്രി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന യോഗസ്ഥലത്ത് നടന്നത് സമരമല്ലെന്നും അവിടെ എത്തിയത് ഗുണ്ടകളാണെന്നും, എം.വി.ജയരാജൻ"
english_title: "M v jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21863/m-v-jayarajan"
published_at: "2022-01-20T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e960250c8c3_Picsart_22-01-20_18-43-04-145.jpg"
keywords: []
---

# കണ്ണൂരിൽ മന്ത്രി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന യോഗസ്ഥലത്ത് നടന്നത് സമരമല്ലെന്നും അവിടെ എത്തിയത് ഗുണ്ടകളാണെന്നും, എം.വി.ജയരാജൻ

> **Lead Summary:** കണ്ണൂരിൽ മന്ത്രി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന യോഗസ്ഥലത്ത് നടന്നത് സമരമല്ലെന്നും അവിടെ എത്തിയത് ഗുണ്ടകളാണെന്നും സി പി എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കെ.റയിൽ കല്ല് പിഴുതുമാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളാണ് വേദിയിൽ ഇരച്ച് കയറിയ തെന്നും എം.വി.ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു വികസന തൽപരരായ ജനപ്രതിനിധികൾ അടക്കം പങ്കെടുത്ത പരിപാടിയാണ് നടന്നത്.

## Article Content

കണ്ണൂരിൽ മന്ത്രി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന യോഗസ്ഥലത്ത് നടന്നത് സമരമല്ലെന്നും അവിടെ എത്തിയത് ഗുണ്ടകളാണെന്നും സി പി എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കെ.റയിൽ കല്ല് പിഴുതുമാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളാണ് വേദിയിൽ ഇരച്ച് കയറിയ തെന്നും എം.വി.ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു വികസന തൽപരരായ ജനപ്രതിനിധികൾ അടക്കം പങ്കെടുത്ത പരിപാടിയാണ് നടന്നത്.

കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന പരിപാടിയാണത്, അതിന് മുമ്പിൽ പ്രതിഷേധ സമരം നടന്നാൽ മനസിലാക്കാനാകും, കാറിൽ എത്തിയ അഞ്ച് ഗുണ്ടകൾ വന്ന് നടത്തിയതിനെ സമരമെന്ന് പറയാനാകില്ലെന്നും കെ റയിൽ സർവ്വേകല്ല് പിഴുതൂ മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളാണ് വേദിയിൽ ഇരച്ച് കയറിയ തെന്നും എം.വി.ജയരാജൻ പറഞ്ഞു. ഭൂമി നഷ്ടപ്പെടാനിടയുള്ള ഭൂഉടമകളാണ് എത്തിയതെങ്കിൽ മനസിലാക്കാമായിരുന്നു.

അതൊന്നുമല്ല അവിടെ നടന്നത് മറ്റ് ആരുടെയോ പേന്റ്സ് ധരിച്ച് അവിടെ എത്തിയ ഗുണ്ടകളെ തിരിച്ചറിയാൻ പോലീസ് ജാഗ്രത പുലർത്തേണ്ടിയിരുന്നു.മന്ത്രി അടക്കമുള്ളവരെ മർദ്ദിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ വന്നതെന്നും എം.വി ജയരാജൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21863/m-v-jayarajan)